
വിവിധ വിഭാഗങ്ങള്‍ക്ക് ഓണാശ്വാസമായി സര്‍ക്കാരിന്റെ കൈത്താങ്ങ്. പൂട്ടികിടക്കുന്ന 425 കശുവണ്ടി ഫാക്ടറികളിലെ 13,835 തൊഴിലാളികൾക്ക് 2250 രൂപയും 250 രൂപയുടെ വീതം അരിയും വിതരണം ചെയ്യും.
ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിലെ സജീവ അംഗങ്ങൾക്കും പെൻഷൻകാർക്കുമുള്ള ഓണം ഉത്സവ ബത്ത 500 രൂപ ഉയർത്തി 7500 രൂപയാക്കി. പെൻഷൻകാർക്കുള്ള ഉത്സവബത്ത 2500ൽനിന്ന് 2750 രൂപയാക്കി. പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് സപ്ലൈകോ ഓണക്കിറ്റ് വാങ്ങുന്നതിനായി 1000 രൂപയുടെ വീതം ഗിഫ്‌റ്റ് കൂപ്പണുകൾ വിതരണം ചെയ്യും.
ഖാദി തൊഴിലാളികളുടെ ഓണക്കാല ഉത്സവ ബത്ത 250 രൂപ വർധിപ്പിച്ച് 12,500 തൊഴിലാളികൾക്ക് 2000 രൂപ വീതം ലഭ്യമാക്കും.
കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, കാട്ടുവള്ളി, തഴ, ബീഡി ആൻഡ് സിഗാർ തുടങ്ങിയ പരമ്പരാഗത മേഖലാ തൊഴിലാളികൾക്ക് 50 കോടി രൂപയുടെ അധിക സഹായവും അനുവദിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.