18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 11, 2025
December 22, 2024
November 7, 2024
November 5, 2024
October 15, 2024
October 7, 2024
September 3, 2024
August 14, 2024
August 12, 2024

ഭൂമി കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നയമല്ല സര്‍ക്കാരിന്റേത് : മന്ത്രി കെ രാജന്‍

Janayugom Webdesk
തിരുവനന്തപുരം
March 18, 2025 11:52 am

ഭൂമി കൈയേറ്റക്കാരെ സംരക്ഷിക്കുന് നയമല്ല സംസ്ഥാന സര്‍ക്കാരിന്റേതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു. ഇടുക്കി ജില്ലയിലെ മുഴുവന്‍ കയ്യേറ്റക്കാരെയും ഒഴിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോടതിവിധി കാരണം ചിലയിടങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്.ഭൂപതിവ് നിയമഭേദഗതിയിലൂടെ മലയോര മേഖലയില്‍ താമസിക്കുന്നവരുടെ വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.കോടതിയില്‍ ചോദ്യം ചെയ്യാത്ത രീതിയില്‍ ചട്ടങ്ങള്‍ രൂപീകരിക്കും. 

ഇടുക്കി ജില്ലയിലെ പട്ടയ വിതരണം ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിര്‍ത്തിവെക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സ്റ്റേ ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കോടതിയില്‍ ചോദ്യം ചെയ്യാത്ത രീതിയില്‍ ചട്ടങ്ങള്‍ രൂപീകരിക്കുമെന്നും മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.