9 February 2026, Monday

Related news

February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 4, 2026
February 3, 2026

ചീഫ് സെക്രട്ടറിയും ഡിജിപിയും വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍

Janayugom Webdesk
തിരുവനന്തപുരം
October 7, 2024 9:22 pm

ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലെത്തി വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍. മലപ്പുറത്ത് സ്വര്‍ണക്കടത്ത്, ഹവാല പണം എന്നിവ വഴിയുള്ള പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് ദ ഹിന്ദു പത്രത്തില്‍ വന്ന പരാമര്‍ശത്തിലാണ് ഗവര്‍ണറുടെ നോട്ടീസ്. നാളെ വൈകിട്ട് നാല് മണിക്ക് ഇരുവരും രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശവിരുദ്ധപ്രവര്‍ത്തനം സംബന്ധിച്ച് എന്തുകൊണ്ടാണ് അറിയിക്കാതിരുന്നത് എന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും നേരിട്ട് എത്തി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് രാജ്ഭവന്‍ നല്‍കുന്ന വിവരം. 

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.