18 November 2024, Monday
KSFE Galaxy Chits Banner 2

ചേച്ചിയെ വിവാഹം ചെയ്യാന്‍ വരനെത്തി, അവസാനം അനിയത്തിയെ കെട്ടി വീട്ടിലേക്ക് പോയി

Janayugom Webdesk
ന്യൂഡല്‍ഹി
May 7, 2023 4:04 pm

പലകാരണത്താല്‍ വിവാഹം മുടങ്ങുന്ന സംഭവം ഉണ്ടായിട്ടുണ്ട്. കല്യാണ മണ്ഡപത്തില്‍ നിന്നും വരനോ, വധുവോ ഒളിച്ചോടി പോകുന്ന നിത്യസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കല്യാണവേദിയില്‍ വഴക്കും, പാതി വഴിയില്‍വെച്ച് കല്യാണം മുടങ്ങുന്നതും ഒത്തിരി സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.

സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരമുള്ള ഈ കാലത്തു ഇതു കൂടുതല്‍ ആറയുവാന്‍ തുടങ്ങി. ഇവിടെ വിവാഹത്തിന് തൊട്ടു മുമ്പ് വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയും വധുവിന്‍റെ സഹോദരിയെ കല്യാണം കഴിക്കുകയും ചെയ്തു.

ബീഹാറിലാണ് സംഭവം.ചപ്ര നഗർ ബിന്ദോലിയിൽ താമസിക്കുന്ന ജഗ്മോഹൻ മഹാതോയുടെ മകൻ രാജേഷ് കുമാറാണ് വരൻ.ബിഹാറിലെ സാബ്ര ജില്ലയിലെ മുബാറക്പൂരിലുള്ള വധുവുമായുള്ള വിവാഹമാണ് നടക്കേണ്ടത്.റിങ്കു എന്നാണ് വധുവിന്‍റെ പേര് , വധുവും,വരനും കല്യാണ മണ്ഡപത്തില്‍ എത്തി. ഇരുകൂട്ടരുടേയുംബന്ധുക്കളും,സുഹൃത്തുക്കളുമായി നൂറു കണക്കിന് ആളുകള്‍ കല്യാണത്തിന് പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.

താലി കെട്ടുന്ന ചടങ്ങു നടക്കുമ്പോഴാണ് സംഭവം,വിവാഹം നടക്കുന്ന കെട്ടിടത്തിന്‍റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്യുമെന്നു യുവതിയുടെ ഭീഷണി.എല്ലാവരും നോക്കുമ്പോള്‍ വധുവിന്‍റെ ഇളയ സഹോദരി പുദുല്‍ കുമാരിയാണ് ആത്മഹത്യ ഭീഷിണി മുഴക്കിയിരിക്കുന്നത്. 

രാജേഷ് കുമാര്‍തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടാണ് ആത്മഹത്യ ഭീഷിണി.ഇതു കല്യാണ ചടങ്ങ് അലങ്കോലമായി. മാതാപിതാക്കള്‍ അവളുമായി സംസാരിച്ചെങ്കിലും തന്‍റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു .ഇരു കൂട്ടരും തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും ഉന്തും,തള്ളും വാഗ് വാദവും മറ്റും നടന്നു. അവസാനം പൊലീസ് സ്ഥലത്തെത്തി

വരനുമായി പൊലീസ് സംസാരിച്ചു.താൻ അനുജത്തിയുമായി പ്രണയത്തിലായിരുന്നുവെന്ന് രാജേഷ് രണ്ട് വീട്ടുകാരോടും പറഞ്ഞു.ഛബ്രയിലെ കോളേജിൽ പഠിക്കുമ്പോഴാണ് പുദുലുമായി പ്രണയത്തിലായത്. പിന്നീട് ഇളയ സഹോദരി പുദുൽ കുമാരിയെ വരൻ രാജേഷ് കുമാറിന് വിവാഹം കഴിക്കാൻ വധു സമ്മതിച്ചു. അവസാനം ചര്‍ച്ചക്കൊടുവില്‍ വരന്‍ രാജേഷ് അനുജത്തി പുദുല്‍ കുമാരിയെ വിവാഹം ചെയ്ത് തന്‍റെ ഗ്രാമത്തിലേക്ക് മടങ്ങി 

Eng­lish Summary:
The groom came to mar­ry his sis­ter and final­ly tied his sis­ter-in-law and went home

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.