7 January 2026, Wednesday

Related news

December 23, 2025
December 7, 2025
November 24, 2025
November 5, 2025
October 30, 2025
September 21, 2025
May 20, 2025
May 18, 2025
May 3, 2025
April 4, 2025

സ്വന്തം വിവാഹത്തിൽ പങ്കെടുക്കാൻ മറന്ന് വരന്‍: എത്തിയത് കല്യാണത്തിന്റെ അടുത്തദിവസം

Janayugom Webdesk
പട്ന
March 17, 2023 1:46 pm

സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാന്‍ മറന്ന് വരന്‍. ബിഹാറിലെ ഭഗല്‍പൂരിലാണ് സംഭവം. വിവാഹത്തലേന്ന് കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കാന്‍ പോയതിനെത്തുടര്‍ന്നാണ് വരന് പണികിട്ടിയത്. തിങ്കളാഴ്ച കഹൽഗാവിലെ അന്തിച്ചാക്കിൽ നിന്ന് സുൽത്താൻഗഞ്ചിലേക്ക് വിവാഹ ഘോഷയാത്ര പങ്കെടുക്കാന്‍ പോകേണ്ടതായിരുന്നു വരന്‍. എന്നാല്‍ അമിതമായി മദ്യപിച്ചതിനെത്തുടര്‍ന്ന് വരന്‍ വിവാഹദിവസം ബോധരഹിതനായി കിടക്കുകയായിരുന്നു. പിന്നെ ബോധം വന്നത് കല്യാണത്തിന്റെ തൊട്ടടുത്ത ദിവസമാണ്. പിറ്റേന്ന് കല്യാണപ്പന്തലിലെത്തിയപ്പോള്‍ അവിടെ വരന്റെ വരവിനായി വധുവിന്റെ വീട്ടുകാർ കാത്തിരിപ്പുണ്ടായിരുന്നു. എന്നാല്‍ കല്യാണദിവസം പോലും ഓര്‍ക്കാന്‍ കഴിയാത്ത വരന്‍ കാരണം വധു വിവാഹം നിര്‍ത്തിവയ്ക്കുകയും ചെയ്തു. 

Eng­lish Sum­ma­ry: The groom for­got to attend his own wed­ding: arrived the day after the wedding

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.