26 February 2026, Thursday

Related news

February 24, 2026
February 22, 2026
February 20, 2026
February 18, 2026
February 12, 2026
January 5, 2026
December 30, 2025
December 1, 2025
November 29, 2025
November 21, 2025

ബ്ലോക്കില്‍ കുടുങ്ങിയ കാറില്‍ നിന്ന് വരന്‍ ഇറങ്ങിയോടി; പരാതിയുമായി വധു

Janayugom Webdesk
ബം
March 9, 2023 3:43 pm

വിവാഹ തലേന്ന് വരനും വധുവും സഞ്ചരിച്ച വാഹനം ബ്ലോക്കില്‍ കുടുങ്ങിയപ്പോളാണ് ബംഗളൂരുവില്‍ ഒരു വിവാഹം മുടങ്ങിയത്. കാറില്‍ നിന്ന് ഇറങ്ങിയോടി വരനെ കണ്ടെത്താനാകാതെ വലഞ്ഞതോടെയാണ് വധു രണ്ടാഴ്ചയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 16നായിരുന്നു സംഭവം. പള്ളിയില്‍ പോയി തിരിച്ചുപോകുമ്പോള്‍ കാര്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി. ഈസമയത്താണ് വരന്‍ കാറില്‍ നിന്ന് ഇറങ്ങിയോടി കടന്നുകളഞ്ഞതെന്ന് പരാതി

മുന്‍സീറ്റിലിരുന്ന യുവാവ് കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. വരന്റെ പിന്നാലെ ഓടിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ലെന്നും വധുവിന്റെ പരാതിയില്‍ പറയുന്നു. അതേസമയം മുന്‍ കാമുകി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി കല്യാണത്തിന് മുന്‍പ് തന്നെ വരന്‍ തന്നോട് പറഞ്ഞിരുന്നതായി വധു പറയുന്നു. ആശങ്ക വേണ്ടെന്നും പ്രശ്‌നം പരിഹരിക്കുന്നതിന് വരനൊപ്പം താനും കുടുംബവും ഉണ്ടാവുമെന്നും ഉറപ്പുനല്‍കിയിരുന്നതായി വധു പൊലീസില്‍ പറഞ്ഞു. 

വരന് ഗോവയില്‍ മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള കാര്യം വരന്റെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് യുവാവിനെ കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചത്. കല്യാണത്തിന് മുന്‍പ് തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന കാര്യം വരന്‍ തന്നെ അറിയിച്ചിരുന്നതായും വധു പറയുന്നുണ്ട്. എന്നാല്‍ ബന്ധം തുടരില്ലെന്ന് വരന്‍ തനിക്ക് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കല്യാണത്തിന് സമ്മതിച്ചതെന്നും വധു പറയുന്നു.

Eng­lish Summary;The groom ran out of the car stuck in the block and the bride complained
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.