30 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 29, 2024
October 31, 2024
October 15, 2024
August 30, 2024
July 18, 2024
May 31, 2024
May 17, 2024
March 26, 2024
January 29, 2024

രാജ്യത്തെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
November 30, 2024 12:03 pm

ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാനിരക്ക് (ജിഡിപി) കുത്തനെ ഇടിഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍)ജിഡിപി വളര്‍ച്ച 5.4 ശതമാനമായാണ് കൂപ്പുകുത്തിയത്. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും കുറ‍ഞ്ഞ വളര്‍ച്ചാ നിരക്കാണിത്. ഏപ്രിൽ–- ജൂൺ മാസത്തിൽ 6.7 ശതമാനമായിരുന്നു.

കഴിഞ്ഞ സാമ്പത്തികവർഷം രണ്ടാം പാദത്തിൽ 8.1 ശതമാനമായിരുന്നു. സ്വകാര്യ ഉപഭോഗത്തിലെ ഇടിവും സാമ്പത്തികമേഖലകളിലെ ഉൽപ്പാദന മുരടിപ്പുമാണ്‌ തകർച്ചയ്‌ക്ക്‌ പിന്നിൽ. ഇത്‌ മറികടക്കാനുള്ള ഒരുഇടപെടലും കേന്ദ്രസർക്കാർ നടത്തുന്നുമില്ല.മൂന്നാം എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ ജിഡിപി വളർച്ചാകണക്കിലാണ്‌ രാജ്യം വല്ലാതെ പിന്നോക്കം പോയത്‌. കാർഷിക മേഖലയിൽ മൂന്നര ശതമാനമാണ്‌ വളർച്ച.

മുൻപാദത്തിൽ രണ്ട്‌ ശതമാനവും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.7 ശതമാനവുമായിരുന്നു. ഉൽപ്പന്നനിർമാണ മേഖലയിൽ 2.2 ശതമാനം മാത്രമാണത്‌. മുൻപാദത്തിൽ ഏഴ്‌ ശതമാനവും കഴിഞ്ഞ വർഷത്തിൽ 14.3 ശതമാനവുമായിരുന്നു. മറ്റ്‌ മേഖലകളിലെ വളർച്ചാകണക്ക്‌ (ബ്രായ്‌ക്കറ്റിൽ മുൻപാദത്തിലെയും കഴിഞ്ഞ വർഷം ഇതേ പാദത്തിലെയും വളർച്ചാകണക്ക്‌)വൈദ്യുതി–- 3.3% (10.4, 10.5), കെട്ടിടനിർമ്മാണം–7.7% (10.5, 13.6), വ്യാപാരം– ഹോട്ടൽ– ഗതാഗതം–- 6% (5.7, 4.5), ഫിനാൻസ്‌– റിയൽഎസ്‌റ്റേറ്റ്‌–-പ്രൊഫഷണൽ സേവനം–- 6.7% (7.1, 6.2), പൊതുഭരണവും മറ്റ്‌ സേവനങ്ങളും–- 9.2% (9.1, 7.7).

TOP NEWS

November 30, 2024
November 30, 2024
November 30, 2024
November 29, 2024
November 29, 2024
November 29, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.