
പീഡന പരാതിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്‍റ് ബി വി ശ്രീനിവാസ് നല്‍കിയ ഹര്‍ജി ഗുവഹാട്ടി ഹൈക്കോടതി തള്ളി. ജസ്ററീസ് അജിത് ബോര്‍താക്കൂര്‍ ആണ് ശ്രീനിവാസിന്‍റെ ഹര്‍ജി തള്ളിയത്. ആസം യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ് ഡോ. അങ്കിതാദാസ് ആണ് ശ്രീനിവാസിനെതിരെ പീഡന പരാതി നല്‍കിയത്.
പരാതി അവ്യക്തവും രാഷട്രീയ പ്രേരിതം എന്നായിരുന്നു ശ്രീനിവാസന്‍റെ ആരോപണം.എന്നാല്‍ രാഷ്ട്രീയ പ്രേരിതം ആണെന്ന് തെളിയിക്കുന്ന ഒന്നും കേസ് ഡയറിയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്. കഴിഞ്ഞ ആറു മാസമായി ശ്രീനിവാസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് അങ്കിതയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് അസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
English Summary:
The Guwahati High Court dismissed the petition filed by the Youth Congress All India President
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.