6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 3, 2025
December 3, 2025
December 1, 2025
November 30, 2025

ട്രെയിനിന്റെ ചില്ലിൽ പരുന്ത് ഇടിച്ചുകയറി; ലോക്കോപൈലറ്റിന് പരിക്ക്

Janayugom Webdesk
ശ്രീനഗർ
November 8, 2025 9:09 pm

ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ട്രെയിനിന്റെ മുൻവശത്തെ ചില്ലിൽ പരുന്ത് ഇടിച്ചുകയറി ലോ​ക്കോപൈലറ്റിന് പരിക്കേറ്റു. ബിജ്‌ബെഹാരയ്ക്കും അനന്ത്‌നാഗ് റെയിൽവേ സ്റ്റേഷനും ഇടയിൽ സർവീസ് നടത്തുന്ന ബാരാമുള്ള‑ബനിഹാൽ ട്രെയിനിലേക്കാണ് പരുന്ത് ഇടിച്ചത്. ലോക്കോ പൈലറ്റിന്റെ പരിക്ക് ഗുരുതര​മല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തി​ന്റെ വീ​ഡിയോ ദൃ​ശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ലോക്കോമോട്ടീവ് ക്യാബിന്റെ തറയിൽ കിടക്കുന്ന പരുന്തിനെ ദൃശ്യങ്ങളിൽ കാണാം. 

പരുന്തിനെ ഇടിച്ചതിന് പിന്നാലെ വിൻഡ്‌സ്ക്രീനിൽ ചില്ല് പൊട്ടിയടർന്ന് ദ്വാരം രൂപപ്പെട്ടു. മുഖത്ത് ചില പരിക്കുകൾ ഉണ്ടായിട്ടും ലോക്കോമോട്ടീവ് പൈലറ്റ് റേഡിയോ വഴി ആശയവിനിമയം നടത്തുന്നതും ഡ്യൂട്ടി തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. ആന്ധ്രാപ്രദേശിലെ വിജയവാഡ വിമാനത്താവളത്തിൽ റൺവെയിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിന്റെ നോസിൽ പരുന്ത് ഇടിച്ചതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നിറുത്തി വച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.