23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

മകനെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യചെയ്തു

Janayugom Webdesk
കൊച്ചി
April 5, 2023 7:10 pm

ഭാര്യയെയും മാനസിക ആസ്വാസ്ഥ്യമുള്ള മകനെയും കൊലപ്പെടുത്തിയ ശേഷം 65കാരന്‍ ജീവനൊടുക്കി. ചേപ്പനം വാട്ടർടാങ്ക് ജംഗ്ഷന് സമീപം രാഘവപറമ്പത്ത് വീട്ടിൽ മണിയനാണ് ഭാര്യ സരോജിനിയെയും (58), മകൻ മനോജിനെ (36) യും കൊലപ്പെടുത്തിയ ശേഷമാണ് മണിയന്‍ ആത്മഹത്യ ചെയ്തത്. ഇന്നലെ പുലർച്ചെ രണ്ടരയ്ക്ക് ശേഷമാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. 

സാമ്പത്തിക ഞെരുക്കം, കുടുംബപ്രശ്നം എന്നിവയാൽ വിഷമത്തിലായ അറുപത്തഞ്ചുകാരൻ ഭാര്യയെയും മാനസികാസ്വാസ്ഥ്യമുള്ള മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ചേപ്പനം വാട്ടർടാങ്ക് ജംഗ്ഷന് സമീപം രാഘവപറമ്പത്ത് വീട്ടിൽ മണിയനാണ് ഭാര്യ സരോജിനിയുടെയും (58), മകൻ മനോജിന്റെയും (36) ജീവനെടുത്ത ശേഷം കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. 

രാവിലെ പാൽ വാങ്ങി മടങ്ങുകയായിരുന്ന അയൽവാസിയും ബന്ധുവുമായ ഇന്ദിര അസ്വാഭാവികമായ രീതിയിൽ മനോജ് തറയിൽ കിടക്കുന്നത് ജനലിലൂടെ കണ്ടു. മക്കളെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു പ്രവേശിച്ചപ്പോഴാണ് ചോരയിൽ കുളിച്ച സരോജിനിയെയും ഉത്തരത്തിൽ തൂങ്ങിയ നിലയിൽ മണിയനെയും കണ്ടത്. പനങ്ങാട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കഴുത്തിനുപിന്നില്‍ സമന്റ് കട്ട കൊണ്ട് ഇടിച്ചാണ് മണിയന്‍ ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് സൂചന. സപ്ലൈക്കോയിൽ ചുമട്ടുതൊഴിലാളിയായിരുന്ന മണിയൻ ഏതാനും വർഷമായി ചേപ്പനം, പനങ്ങാട്, കുമ്പളം മേഖലകളിൽ ലോട്ടറി വിറ്റാണ് കുടുംബം പുലർത്തിയിരുന്നത്. സരോജിനി വീട്ടുജോലിക്കും പോയിരുന്നു. രണ്ടു മക്കളിൽ ഇളയവനാണ് മനോജ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പനങ്ങാട് പൊലീസ് പറഞ്ഞു. മായാദേവിയാണ് മൂത്തമകൾ.

Eng­lish Sum­ma­ry: The head of the house­hold com­mit­ted sui­cide after killing his son and wife

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.