22 December 2025, Monday

Related news

December 22, 2025
December 22, 2025
December 21, 2025
December 21, 2025
December 20, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 14, 2025

കുടുംബവഴക്ക്; ഗൃഹനാഥന്‍ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി

Janayugom Webdesk
തിരുവനന്തപുരം
April 21, 2025 8:20 am

കുടുംബ വഴക്കിനെ തുടര്‍ന്ന് ഗൃഹനാഥന്‍ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് സ്വദേശി കൃഷ്ണന്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. കൃഷ്ണന്‍കുട്ടിയുടെ പക്കല്‍ നിന്ന് മൂത്ത മകള്‍ സന്ധ്യ കടം വാങ്ങിയ തുക തിരികെ നല്‍കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് കുറച്ചുദിവസം മുന്‍പ് വീട്ടില്‍ വഴക്കുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. കൃഷ്ണന്‍കുട്ടി കഴിഞ്ഞയാഴ്ച്ച ഭാര്യയെ ഉരുളികൊണ്ട് മുതുകിന് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇത് തടയാനെത്തിയ സന്ധ്യയെയും ഉപദ്രവിച്ചതായും നാട്ടുകാര്‍ പറഞ്ഞു.

വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ പെട്രോളൊഴിച്ച് തീയിട്ട ശേഷം കിടപ്പുമുറിയില്‍ കയറി ശരീരത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ ആളിപ്പടര്‍ന്ന് മുറിയിലുണ്ടായിരുന്ന സാധനങ്ങള്‍ കത്തിനശിച്ചു. അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഭാര്യ പെട്രോളിന്റെ ഗന്ധവും പുകയും പരന്നതോടെയാണ് എഴുന്നേറ്റത്. ഇളയമകള്‍ സൗമ്യയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവര്‍ ബഹളം വച്ചതിനുപിന്നാലെ നാട്ടുകാരെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വിഴിഞ്ഞം അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. ഗുരുതരമായി പൊളളലേറ്റ കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.