ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടികൾക്കു മുന്നോടിയായുള്ള വാദം 30ന് തുടരും. കൂടുതൽ വാദത്തിനു പ്രതിഭാഗം സാവകാശം തേടിയ പശ്ചാത്തലത്തിലാണ് നടപടി. അഡീഷനൽ സെഷൻസ് ജഡ്ജി പി എൻ വിനോദാണ് വാദം കേൾക്കുന്നത്.
30ന് കേസിലെ ഒന്നും രണ്ടും പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ ആർ പത്മകുമാർ, ഭാര്യ അനിതകുമാരി എന്നിവരുടെ ജാമ്യാപേക്ഷയും പരിഗണിക്കും. ഇരുവരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മൂന്നാം പ്രതിയും പത്മകുമാറിന്റെ മകളുമായ അനുപമയ്ക്കു നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.