4 March 2026, Wednesday

Related news

March 4, 2026
February 27, 2026
February 27, 2026
February 25, 2026
February 25, 2026
February 23, 2026
February 22, 2026
February 18, 2026
February 17, 2026
February 17, 2026

ഇടുക്കിയിലെ പട്ടയവിതരണം വീണ്ടും തടഞ്ഞ് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
March 4, 2026 9:55 pm

ഇടുക്കി ജില്ലയിലെ പട്ടയവിതരണം വീണ്ടും തടഞ്ഞ് ഹൈക്കോടതി. മാനദണ്ഡങ്ങൾ ഉറപ്പാക്കാതെ പട്ടയവിതരണം ചെയ്തുവെന്നും ഇടക്കാല ഉത്തരവിലെ മാർഗ നിർദേശങ്ങൾ സർക്കാർ അവഗണിച്ചുവെന്നും ഹൈക്കോടതി പറഞ്ഞു. പട്ടയവിതരണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇനി ഒരു ഉത്തരവുണ്ടാകും വരെ പട്ടയവിതരണം പാടില്ലെന്നും കോടതി ഉത്തരവിട്ടു. 

കോതമംഗലത്തെ സങ്കീർണമായ പ്രശ്നങ്ങൾ പരിഗണിച്ച് താലൂക്കിൽ ഭൂമി പതിവ് സ്പെഷ്യൽ തഹസിൽദാർ ഓഫിസ് അനുവദിക്കുകയും 17 ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നു. കുട്ടമ്പുഴ വില്ലേജിലെ കല്ലേലിമേട്, മണികണ്ഠൻചാൽ പ്രദേശത്തെ 69 കുടിയേറ്റ കർഷക കുടുംബങ്ങൾക്കാണ് പട്ടയം അനുവദിച്ചത്. കോതമംഗലം സ്പെഷ്യൽ തഹസിൽദാർ ഭൂമി പതിവ് കാര്യാലയത്തിന്റെ പ്രവർത്തന ഫലമായാണ് ആദ്യഘട്ടത്തിൽ ഇത്രയും പട്ടയങ്ങൾ ലഭ്യമാക്കിയത്. ഇതിന് പുറമേ കോതമംഗലം താലൂക്ക് ഓഫീസിൽ തയ്യാറാക്കിയ 35 പട്ടയങ്ങളുമാണ് ഇന്നലെ വിതരണം ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.