ഭാര്യയിൽ നിന്ന് മകൻ അകറ്റിനിർത്തിയ രോഗിയായ 92 വയസുള്ള മുതിർന്ന പൗരന് തുണയായി ഹൈക്കോടതി. ഭർത്താവിനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 80കാരിയാണ് കോടതിയെ സമീപിച്ചത്.
മുതിർന്ന പൗരന്റെ ഭാര്യ എന്ന നിലയിൽ അവരുടെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ഭർത്താവിന്റെ സംരക്ഷണവും സഹവാസവും ഉണ്ടായിരിക്കാൻ സമ്പൂർണവും അലംഘനീയവുമായ അവകാശമുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. മാതാപിതാക്കളെ പരസ്പരം അകറ്റി നിർത്താൻ മകന് അവകാശമില്ലെന്ന് കോടതി വിധിച്ചു. “ഡിമെൻഷ്യ ബാധിച്ചാലും ഓർമ്മകൾ മങ്ങിയാലും മുതിർന്ന പൗരൻ തന്റെ ഭാര്യയിൽ നിന്ന് ആശ്വാസം കണ്ടെത്തുന്നു. മുതിർന്ന പൗരന്റെ ഭാര്യയായ കമീലയുടെ കസ്റ്റഡിക്കും കൺസോർഷ്യത്തിനും ഉള്ള അവകാശം അലംഘനീയമാണെന്നും കോടതി പറഞ്ഞു.
മുതിർന്ന പൗരന്മാരുടെ ആഗ്രഹങ്ങൾക്ക് മുൻഗണന നൽകണമെന്ന് അമിക്കസ് ക്യൂറി അഭിഭാഷകൻ രാംകുമാർ നമ്പ്യാർ കോടതിയിയെ അറിയിച്ചു. സ്നേഹാന്തരീക്ഷത്തിൽ ദീർഘനാളത്തെ രോഗങ്ങളുള്ള രോഗികൾ പോലും സുഖം പ്രാപിക്കുന്നുവെന്നും അമിക്കസ് ക്യൂറി നിരീക്ഷിച്ചു. മുതിർന്ന പൗരൻ ഭാര്യയുടെ സഹവാസത്തിൽ സന്തുഷ്ടനാണെന്നും അവർക്കൊപ്പമുള്ള സഹവാസം അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെടുമെന്നും സാമൂഹിക നീതി ഓഫിസറുടെ റിപ്പോർട്ടുകളും കോടതി പരിഗണിച്ചു.
English Summary: The High Court reunited an elderly couple who had been separated by their son
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.