19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 5, 2024
September 13, 2024
September 10, 2024
September 9, 2024
September 3, 2024
July 12, 2024
June 19, 2024
June 18, 2024
June 13, 2024

കച്ചവടത്തിന് തടസമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന് ഹൈക്കോടതി

Janayugom Webdesk
തിരുവനന്തപുരം
May 25, 2024 12:17 pm

കച്ചവടത്തിന് തടസമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന് ഹൈക്കോടതി. ഇക്കാര്യം ഉറപ്പിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. മരങ്ങള്‍ അപകടകരമായ അവസ്ഥയിലാവുകയും പൊതു സുരക്ഷയ്ക്കു ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ വെട്ടിമാറ്റാവൂ എന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ വെട്ടിമാറുന്നതു സംബന്ധിച്ച, 2010ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം രൂപീകരിക്കപ്പെടുന്ന സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു.

മരങ്ങള്‍ തണലും ശുദ്ധമായ ഓക്‌സിജനും കിളികള്‍ക്കും മൃഗങ്ങള്‍ക്കും അഭയവും നല്‍കുന്നുവെന്ന് കോടതി.സമിതിയുടെ തീരുമാനമില്ലാതെ വഴിയരികിലെ ഒരു മരവും ആരും വെട്ടിമാറ്റരുത്. ഒരു അധികാരിക്കും അതിന് അവകാശമില്ലെന്ന് കോടതി പറഞ്ഞു.മതിയായ കാരണില്ലാതെ വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുത്. അതിനുള്ള ഒരു അപേക്ഷയും സര്‍ക്കാര്‍ അനുവദിക്കരുത്.

മരങ്ങള്‍ തണലും ശുദ്ധമായ ഓക്‌സിജനും കിളികള്‍ക്കും മൃഗങ്ങള്‍ക്കും അഭയവും നല്‍കുന്നുവെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.പാലക്കാട് പൊന്നാനി റോഡില്‍ വാണിജ്യ സമുച്ചയത്തിന്റെ കാഴ്ച മറയ്ക്കുന്ന മരം വെട്ടിമാറ്റാന്‍ അനുമതി തേടി നല്‍കിയ അപേക്ഷ നിരസിച്ച വനംവകുപ്പിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

Eng­lish Summary:
The High Court said that no tree should be cut down on the road­side just because it is obstruct­ing business

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.