3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 5, 2025
March 4, 2025
March 3, 2025
March 3, 2025
March 2, 2025
January 15, 2025
December 27, 2024
December 18, 2024
November 13, 2024
October 30, 2024

ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഹൈക്കോടതി സ്റ്റേ ചെയ്തു

Janayugom Webdesk
കൊച്ചി
July 19, 2024 10:58 pm

മൂന്ന് സർവകലാശാലകളിലെ വിസി നിയമനത്തിന് സർക്കാരിനെ അവഗണിച്ച് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള, എംജി, മലയാളം സർവകലാശാലകളിലേക്കുള്ള നടപടികളാണ് ഹൈക്കോടതി വിലക്കിയത്. കേരള സാങ്കേതിക സർവകലാശാല സെർച്ച് കമ്മിറ്റിയുടെ നിയമനം ഹൈക്കോടതി വിലക്കിയിരുന്നു. ഇതോടെ നാല് സർവകലാശാലകളിലെ കമ്മിറ്റികൾക്ക് വിലക്കായി. 

ആറ് സർവകലാശാലകളിലെ വിസി നിയമനത്തിനായാണ് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇതിനെതിരായ സർക്കാരിന്റെ ഹർജിയിലാണ് സ്റ്റേ. സർവകലാശാല പ്രതിനിധികൾ ഇല്ലാതെ യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെയാണ് ഹർജി നൽകിയത്. 

എംജിയിൽ മിസോറാം സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ ആർ എസ് സാംബശിവ റാവു, കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ഡോ. സി ആനന്ദകൃഷ്ണൻ, കേരള: കർണാടക കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ബട്ടു സത്യനാരായണ, ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, മലയാളം സർവകലാശാല: കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ്, എന്നിവരായിരുന്നു സെർച്ച് കമ്മിറ്റി അംഗങ്ങൾ.

Eng­lish Sum­ma­ry: The High Court stayed the search com­mit­tee con­sti­tut­ed by the governor

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.