മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള തീരുമാനം ഹൈക്കോടതി ശരിവച്ചു. നിർബന്ധിത ലയനത്തിനുള്ള സഹകരണ സൊസൈറ്റി നിയമ ഭേദഗതി ചോദ്യം ചെയ്ത് നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളി. ഇതോടെ യുഡിഎഫ് നേതൃത്വത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്കും കേരള ബാങ്കിന്റെ ഭാഗമായി.
ലയന പ്രമേയമോ അഡ്മിനിസ്ട്രേറ്റർ ഭരണമോ ഇല്ലെങ്കിലും ജില്ലാ സഹകരണ ബാങ്കുകളെ ഏറ്റെടുക്കാമെന്നാണ് സഹകരണ സൊസൈറ്റി നിയമ ഭേദഗതി. ഇത് നിർബന്ധിതമായി ജില്ലാ സഹകരണ ബാങ്കുകളെ ഏറ്റെടുക്കാൻ കേരള ബാങ്കിന് അധികാരം നൽകി. 2021ലായിരുന്നു ഹർജിക്കാധാരമായ നിയമ ഭേഗഗതി. ഇത് ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് യു എ ലത്തീഫ് എംഎൽഎയാണ് ഹൈക്കോടതിയെ സമീപിച്ചത്. സഹകരണ നിയമ ഭേദഗതി നിലനിൽക്കുന്നതല്ലെന്ന റിസർവ് ബാങ്കിന്റെ നിലപാടും ഹൈക്കോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയുടെ മലപ്പുറം ബാങ്ക് ലയന വിധി സുപ്രധാനമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. യുഡിഎഫ് ഉന്നയിച്ചത് അടിസ്ഥാനമില്ലാത്ത വാദങ്ങളാണ്. യുഡിഎഫ് സഹകാരികളെ തെറ്റിദ്ധരിപ്പിച്ചു. വിധിയുടെ പശ്ചാത്തലത്തിൽ യുഡിഎഫ് മാപ്പു പറയണമെന്നും മന്ത്രി പറഞ്ഞു.
English Summary;The High Court upheld the decision to merge the Malappuram District Co-operative Bank
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.