
ഹിജാബ് വിവാദത്തില്‍ പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിനെതിരെ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്കൂള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കെതിരെയാണ് സര്‍ക്കാരിന്‍റെ സത്യവാങ്മൂലം. ഹിജാബ് ധരിക്കാന്‍ കുട്ടിക്ക് ഭരണഘനാപരമായ അവകാശമുണ്ട്. കുട്ടികളുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാരന് ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
ഹിജാബ് ധരിച്ചതിന് വിലക്കേര്‍പ്പെടുത്തുന്നത് കുട്ടിയുടെ മൗലികാവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ഇടപെടാനാകും. കുട്ടിയുടെ വ്യക്തിപരമായ അന്തസിലേക്കുള്ള കടന്നുകയറ്റമാണിതെന്നും വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. സിബിഎസ്ഇ സ്കൂളാണെങ്കിലും ജാതിപരമായ വിവേചനം പാടില്ല. സര്‍ക്കാര്‍ ഉത്തരവുകളും നിയമങ്ങളും പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ശിരോവസ്ത്രം പോലുള്ള വസ്ത്രധാരണത്തിന് ഭരണഘടനാപരമായ പരിരക്ഷയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കുട്ടിയെ സ്കൂളില്‍ നിന്ന് മാറ്റുമെന്ന് പിതാവ് ഹൈക്കോടതിയെ അറിയിച്ചു. ഉടന്‍ ടിസി വാങ്ങുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.