16 December 2025, Tuesday

Related news

December 15, 2025
December 15, 2025
December 8, 2025
December 5, 2025
December 3, 2025
December 1, 2025
December 1, 2025
November 27, 2025
November 26, 2025
November 19, 2025

ഹോങ്കോങ്ങിലെ ജനാധിപത്യ പ്രവർത്തകനായ ജിമ്മി ലായ് കുറ്റക്കാരനെന്ന് ഹോങ്​കോങ് ഹൈക്കോടതി; ജീവപര്യന്തം തടവു ശിക്ഷ ലഭിക്കാൻ സാധ്യതയെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
ഹോങ്​കോങ്
December 15, 2025 7:19 pm

ഹോങ്കോങ്ങിലെ ജനാധിപത്യ പ്രവർത്തകനായ ജിമ്മി ലായ് കുറ്റക്കാരനെന്ന് ഹോങ്​കോങ് ഹൈക്കോടതി. ചൈനയുടെ ദേശീയ സുരക്ഷയെ ദുർബലപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട മൂന്ന് കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ഉള്ളത്. ആപ്പിൾ ഡെയ്‌ലി പത്രത്തിന്റെ ഉടമയും ശതകോടീശ്വരനുമായ ലായ്ക്ക് ജീവപര്യന്തം തടവു ശിക്ഷ ലഭിക്കാൻ സാധ്യതകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്താൻ വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തിയതിനും രാജ്യദ്രോഹപരമായ കണ്ടന്റുകൾ പ്രസിദ്ധീകരിക്കാൻ ഗൂഢാലോചന നടത്തിയതിനുമാണ് 78 കാരൻ ലായ്ക്ക് പങ്കുണ്ടെന്ന് മൂന്ന് ജഡ്ജിമാരടങ്ങിയ പാനൽ വിധിച്ചത്. ചൈനക്കും ഹോങ്കോങ്ങിനുമെതിരെ വിദേശ ഉപരോധങ്ങളും ശത്രുതാപരമായ പ്രവർത്തനങ്ങളും ആവശ്യപ്പെട്ട് ആപ്പിൾ ഡെയ്‌ലി എക്സിക്യൂട്ടീവുകളുമായും മറ്റുള്ളവരുമായും ലായ് ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. തെളിവുകളുടെ പട്ടികയിൽ ആപ്പിൾ ഡെയ്‌ലിയിൽ പ്രസിദ്ധീകരിച്ച 161 ലേഖനങ്ങൾ, സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ, 2019ൽ മുൻ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായുള്ള ഉന്നതതല കൂടിക്കാഴ്ചകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. 

എന്നാൽ താൻ ഒരു കുറ്റവും ചെയ്തില്ലെന്ന് ലായ് കോടതിയെ അറിയിച്ചിരുന്നു. ഹോങ്കോങ്ങിനെ പിടിച്ചുലച്ച സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പരമ്പരക്കിടയിൽ അറസ്റ്റിലായ ഇദ്ദേഹം 2020 ഡിസംബർ മുതൽ തടങ്കലിലാണ്. ടുത്ത ചൈനീസ്​ വിമർശകനാണ് ജിമ്മി ലായ്. അദ്ദേഹത്തിന്റെ ആപ്പിൾ ഡെയ്‌ലി നിലവില്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. 

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.