22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 27, 2024
November 5, 2024
November 3, 2024
October 23, 2024
September 14, 2024
July 1, 2024
July 1, 2024
June 29, 2024
June 11, 2024

പത്തനംതിട്ടയില്‍ ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
കോന്നി
July 31, 2023 11:53 am

പത്തനംതിട്ട കോന്നിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി മങ്ങാരം മംഗലത്ത് വീട്ടിൽ ഷിബു എന്നു വിളിക്കുന്ന അഭിലാഷാണ് മരിച്ചത്. ആനക്കൂട് റോഡിലെ ഹോട്ടലുടമയാണ് ഇദ്ദേഹം. സമീപത്തെ കെട്ടിടത്തിലായിരുന്നു താമസം. പുലർച്ചെ ആറോടെ സമീപത്തെ കടയുടമയാണ് മൃതദേഹം കണ്ടെത്തിയത്.കെട്ടിടത്തിന്‍റെ മുകളിൽനിന്നു കാൽ വഴുതി വീണതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

eng­lish sum­ma­ry; The hotel own­er was found dead
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.