20 February 2026, Friday

Related news

February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026

വീട്ടുകാരെ പൂട്ടിയിട്ടു; പുലർച്ചെ സുഹൃത്തിനൊപ്പം 14കാരന്റെ കാർ സവാരി, ഒടുവിൽ അപകടം

Janayugom Webdesk
തിരുവനന്തപുരം
February 20, 2026 3:03 pm

മാതാപിതാക്കളെ വീട്ടിലിട്ട് പൂട്ടി അർദ്ധരാത്രിയിൽ കാറുമായി കറങ്ങാനിറങ്ങിയ 14കാരനും സുഹൃത്തും അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം കരമനയിൽ ഇന്ന് (ഫെബ്രുവരി 20, വെള്ളിയാഴ്ച) പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. വീട്ടുകാർ ഉറങ്ങിക്കിടക്കെ അവരെ പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് വിദ്യാർത്ഥി കാറുമായി സുഹൃത്തിനൊപ്പം ഇറങ്ങിയത്. പുലർച്ചെ ചായ കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു ഇരുവരും. 

കുമാരപുരം സ്വദേശിയുടേതാണ് കാറെന്നാണ് വിവരം. കരമനയിൽ വെച്ച് നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെടുകയായിരുന്നു. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും വാഹനത്തിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്കും സാരമായ പരിക്കുകളില്ല. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar