3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 3, 2025
April 3, 2025
April 3, 2025
April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025
April 1, 2025

ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും തെറിച്ച് വീണ വീട്ടമ്മ ഗുരുതരവാസ്ഥയില്‍

Janayugom Webdesk
നെടുങ്കണ്ടം
November 7, 2022 2:12 pm

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി. ബസ്സില്‍ നിന്നും തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ചക്കക്കാനം ഇടക്കുഴിയില്‍ വീട്ടില്‍ രാധാമണിക്കാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയാണ്് അപകടം സംഭവിച്ചത്. എറണാകുളത്തേയ്ക്ക് പോകുന്നതിനായി രാധാമണിയും ഭര്‍ത്താവ് രാജനും ചക്കകാനത്ത് നിന്നും ബസില്‍ കയറുകയായിരുന്നു. 

ബസ് വളവ് തിരിഞ്ഞപ്പോള്‍ ഇരിക്കാന്‍ വേണ്ടി പുറകിലോട്ട് നീങ്ങിയ രാധാമണി പിടി വിട്ട് പിന്‍വശത്തെ വാതില്‍ലൂടെ തെറിച്ച് വഴിയിലേയ്ക്ക് വീഴുകയായിരുന്നു. തലയടിച്ച് വീണ് ഗുരുതര പരിക്കുകളേറ്റ രാധാമണിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യാത്രക്കായി പൂറപ്പെട്ട സ്ഥലത്ത് നിന്നും ഏകദേശം 200 മീറ്റര്‍ സഞ്ചരിപ്പഴോണ് അപകടം ഉണ്ടായത്. രാധാമണി ബസ്സില്‍ കയറിയതിനു ശേഷം വാതില്‍ അടയാതിരുന്നതും ബസ്സിന്റെ അമിത വേഗതയുമാണ് അപകടത്തിന് കാരണം എന്ന് സഹയാത്രികര്‍ പറയുന്നു.

Eng­lish Summary:The house­wife fell from the run­ning bus and is in crit­i­cal condition
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.