21 June 2024, Friday

Related news

June 18, 2024
June 3, 2024
May 29, 2024
May 28, 2024
May 20, 2024
May 17, 2024
May 14, 2024
May 13, 2024
May 3, 2024
May 2, 2024

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് മുങ്ങി

Janayugom Webdesk
ലഖ്നൗ
May 3, 2024 7:00 pm

ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ് കടന്നു കളഞ്ഞു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലായിരുന്നു എപ്രില്‍29ന് സംഭവം. 28കാരനായ മുഹമ്മദ് അര്‍ഷാദ് ആണ് ഭാര്യ അഫ്‌സാനെയെ മുത്തലാഖ് ചൊല്ലിയത്.

ട്രെയിനില്‍ വച്ച് അര്‍ഷാദ് അഫ്‌സാനയെ മര്‍ദിച്ചതായും പരാതിയിൽ പറയുന്നു. ട്രെയിന്‍ ഝാന്‍സിയിലെത്തിയതിന് പിന്നാലെ, ഇയാള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് അഫ്‌സാന വിവരം റെയില്‍വേ പൊലീസിനെ അറിയിക്കുകയും അവര്‍ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

ജനുവരി 12നായിരുന്നു ഭോപ്പാലിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറായ അര്‍ഷാദും രാജസ്ഥാന്‍ സ്വദേശിനിയായ അഫ്‌സാനയും തമ്മിലുളള വിവാഹിതരായത്. വിവാഹം നടന്നത് മാട്രിമോണിയല്‍ വഴിയായിരുന്നു. കഴിഞ്ഞയാഴ്ച ഇരുവരും പുഖ്രായനിലെ അര്‍ഷാദിന്റെ വീട്ടിലേക്ക് എത്തിയപ്പോഴാണ് യുവാവ് നേരത്തെ വിവാഹിതനാണെന്ന് അഫ്‌സാന അറിഞ്ഞത്.
ഇത് ചോദ്യം ചെയ്തപ്പോള്‍ അര്‍ഷാദും ഉമ്മയും സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്നും ഒടുവില്‍ ട്രെയിനില്‍ വച്ച് മുത്തലാഖ് ചൊല്ലുന്നതെന്നും പരാതിയില്‍ പറയുന്നു.

Eng­lish Summary:The hus­band drowned the young woman in a mov­ing train after giv­ing triple talaq to her
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.