8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 6, 2024
December 4, 2024
December 4, 2024
November 20, 2024
November 8, 2024
September 3, 2024
June 1, 2024
May 27, 2024
May 7, 2024

വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് റോഡില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്ന് കളഞ്ഞു

Janayugom Webdesk
നെടുങ്കണ്ടം
April 13, 2022 8:57 pm

കുടുംബവഴക്കിനെത്തുടര്‍ന്ന് ഇതര സംസ്ഥാനക്കാരിയായ യുവതിയെ ഭര്‍ത്താവ് തൂക്കുപാലം ടൗണില്‍ ഉപേക്ഷിച്ചുപോയി. മണിക്കൂറുകള്‍ ടൗണില്‍ നിന്ന മധ്യപ്രദേശ് സ്വദേശിയായ യുവതിയെ കുറിച്ച് നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് നെടുങ്കണ്ടം പൊലീസെത്തി സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി.

മധ്യപ്രദേശ് സ്വദേശികളായ ദമ്പതിമാര്‍ തൂക്കുപലാത്തിന് സമീപമുള്ള തോട്ടത്തില്‍ ജോലിക്കായി എത്തിയത് രണ്ടാഴ്ചയ്ക്ക് മുമ്പാണ്. മിക്കപ്പോഴും മദ്യലഹരിയിലായിരുന്ന ഭര്‍ത്താവുമായി ഭാര്യ നിരന്തരം കലഹമായതോടെ തോഴിലുടമ ബുധനാഴ്ച രാവിലെ തന്നെ ഇവരെ ജോലി സ്ഥലത്തുനിന്നും പറഞ്ഞുവിട്ടു. രാവിലെ 11 മണിയോടെ തൂക്കുപാലം ടൗണിലെത്തിയ ദമ്പതിമാര്‍ റോഡരികില്‍ നിന്നും കലഹമുണ്ടാക്കി. ഇതോടെ ഭര്‍ത്താവ് യുവതിയെ ഉപേക്ഷിച്ച് ഒരു വാഹനത്തില്‍ കയറി പോകുകയായിരുന്നു.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഭര്‍ത്താവ് തിരികെ വരാതിരുന്നതോടെ പരിഭ്രാന്തിയില്‍ നിന്ന യുവതിയെ ശ്രദ്ധിച്ച നാട്ടുകാരാണ് നെടുങ്കണ്ടം പൊലീസിനെ വിവരം അറിയിച്ചത്. നെടുങ്കണ്ടം സിഐ ബി എസ് ബിനുവിന്റെ നിര്‍ദേശാനുസരണം വനിതാ പൊലീസ് അടക്കമുള്ള സംഘം തൂക്കുപാലത്തെത്തി യുവതിയെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു.

ഉപേക്ഷിച്ചുപോയ ഭര്‍ത്താവിന്റെ മൊബൈല്‍ സ്വിച്ച് ഓഫാണ്. ഇയാളെകുറിച്ച് യാതൊരു വിവരം ലഭ്യമായില്ല. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് യുവതിയെ കൂട്ടികൊണ്ടുപോകുന്നതിനായി അമ്മയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഉപേക്ഷിച്ച് പോയ ഭര്‍ത്താവിനെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.

Eng­lish summary;The hus­band left his wife on the road after a quarrel

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.