23 June 2024, Sunday

Related news

June 19, 2024
June 19, 2024
June 18, 2024
June 17, 2024
June 15, 2024
June 12, 2024
June 10, 2024
June 9, 2024
June 6, 2024
June 5, 2024

പുഴുങ്ങിയ കോഴിമുട്ട അധികം ഭര്‍ത്താവിന് വേണം; വഴക്കിനൊടുവിൽ ഭാര്യ ജീവനൊടുക്കി

Janayugom Webdesk
ബെംഗളൂരു
June 4, 2024 6:12 pm

പുഴുങ്ങിയ കോഴിമുട്ട അധികം വേണമെന്ന ആവശ്യപ്പെട്ട ഭര്‍ത്താവുമായി വഴക്കിട്ട ഭാര്യ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. കഴിഞ്ഞ ദിവസം മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിനി പൂജ(31)യാണ് മരിച്ചത്. പുഴുങ്ങിയ കോഴിമുട്ട കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് ഭർത്താവ് പൂജയോട് വഴക്കിട്ടിരുന്നു. ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞ് ഭർത്താവ് കുറ്റപ്പെടുത്തുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അനില്‍കുമാറി(35)നെ പൊലീസ് അറസ്റ്റു ചെയ്തു. 

ബെംഗളൂരുവിലെ പെയിന്റ് ഫാക്ടറിയില്‍ ജീവനക്കാരാണ് ഇരുവരും. മച്ചൊഹള്ളിയിലായിരുന്നു ദമ്പതിമാർ താമസിച്ച് വന്നിരുന്നത്. ഇവർക്ക് രണ്ടുമക്കളുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ ഭർത്താവ് അനില്‍കുമാര്‍ ഒരു മുട്ട അധികം വേണമെന്ന് പറഞ്ഞതാണ് വഴക്കിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. താനാണ് കുടുംബനാഥനെന്നും, അതിനാല്‍ ഒരു മുട്ട അധികം വേണമെന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. ഭക്ഷണത്തിന് രുചിയില്ലെന്നും ഭാര്യ നല്ല ഭക്ഷണം ഉണ്ടാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി അനില്‍കുമാര്‍ പൂജയെ വഴക്കുപറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൂജ ഇവർ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്. അനില്‍കുമാറും കുട്ടികളും ഉറങ്ങിക്കിടക്കവേയാണ് പൂജ ആത്മഹത്യ ചെയ്തത്. ഇവരുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നെന്ന് അയല്‍ക്കാരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദമ്പതിമാർ നിസ്സാര കാരണങ്ങള്‍ക്ക് വഴക്കിടുന്നത് പതിവായിരുന്നെന്നും അയൽവാസികൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Eng­lish Summary:The hus­band wants more boiled eggs; After the fight, his wife com­mit­ted suicide
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.