23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 27, 2024
August 14, 2024
August 6, 2024
July 11, 2024
June 10, 2024
May 20, 2024
May 19, 2024
May 18, 2024
May 17, 2024
December 10, 2023

അവിഹിതം; ഭാര്യ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
മൂന്നാര്‍
August 12, 2022 7:12 pm

യുവതി ഭര്‍തൃഗൃഹത്തില്‍ വച്ചു തൂങ്ങിമരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മൂന്നാര്‍ പെരിയവര എസ്റ്റേറ്റ് ലോയര്‍ ഡിവിഷന്‍ സ്വദേശി പ്രവീണ്‍ കുമാറിനെയാണ് (26) മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ്.
കഴിഞ്ഞ ജൂണ്‍ 16 നാണ് പ്രവീണ്‍കുമാറിന്റെ ഭാര്യ ശ്രീജ (19) യെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യാണെന്ന് കരുതിയിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നത്.
വിശദമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ പ്രതി പെരുമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയ്ക്ക് കുടുംബിനിയായ മറ്റൊരു യുവതിയുമായി അടുപ്പം ഉണ്ടായിരുന്നു. അത് അറിഞ്ഞ ഭാര്യ ഇക്കാര്യം ഭര്‍ത്താവിനോട് അന്വേഷിച്ചത് വാക്കു തര്‍ത്തത്തിനിടയാക്കി. തര്‍ക്കത്തിനിടയില്‍ ഈ അവിഹിതം ബന്ധം തുടരുകയാണെങ്കില്‍ താന്‍ ഇനി ജിവിച്ചിരിക്കില്ല എന്ന് പറഞ്ഞതോടെ യുവതിയോട് പ്രതി അങ്ങനെ ചെയ്തു കൊള്ളാനും അങ്ങനെ ചെയ്താന്‍ താന്‍ അടുപ്പമുള്ള യുവതിയുമായി ജീവിച്ചു കൊള്ളാമെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് അടുക്കളയിലേക്ക് പോയ യുവതി തൂങ്ങി മരിക്കുകയായിരുന്നു. പ്രതിയെ അടിമാലി കോടിതിയില്‍ ഹാജരാക്കി. 

Eng­lish Sum­ma­ry: The hus­band was arrest­ed in the case of the wom­an’s suicide

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.