ഭാര്യയെ വഴിയിൽ തടഞ്ഞുനിർത്തി കാലുതല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ. ഇരുവരും മാസങ്ങളായി പിരിഞ്ഞ് കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കൊങ്ങിണിപ്പടവ് നാലുകണ്ടത്തിൽ ദിലീപാണ്(45) അറസ്റ്റിലായത്. ഭാര്യ ജോലിക്ക് പോകുന്ന സമയം മനസ്സിലാക്കി റോഡിൽ തടഞ്ഞുനിർത്തി ദിലീപ് മർദിക്കുകയായിരുന്നു. മർദനത്തിൽ ഭാര്യ ആശയുടെ കാൽ ഒടിഞ്ഞു. തുടർന്ന് കട്ടപ്പന പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു. തെറ്റിപ്പിരിഞ്ഞ ഭാര്യ വീട്ടിൽ തിരികെയെത്താത്തതിനാണ് കാല് തല്ലിയൊടിച്ചതെന്നാണ് ദിലീപിന്റെ മൊഴി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.