
ഏഴു വർഷം മുൻപ് കാണാതായ ഭർത്താവ് മറ്റൊരു യുവതിയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പ്രത്യക്ഷപ്പെട്ടത് കണ്ട് അന്തം വിട്ട് ഭാര്യ. ഭാര്യ നല്‍കിയ പരാതിയിൽ ഭര്‍ത്താവ് ഹർദോയ് സ്വദേശി ജിതേന്ദ്ര കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2018ലാണ് ജിതേന്ദ്രയെ കാണാതാകുന്നത്. ഷീലുവെന്ന യുവതിയുമായി 2017ൽ ഇയാളുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹശേഷം സ്ത്രീധനത്തെച്ചൊല്ലി തർക്കം പതിവായിരുന്നു. ഷീലുവിന്റെ കുടുംബം പൊലീസിൽ പരാതിയും നൽകിയിരുന്നു. സ്ത്രീധന കേസിൽ അന്വേഷണം നടക്കുന്നതിനിടെ ജിതേന്ദ്രയെ കാണാതായായി.
ജിതേന്ദ്രയെ കാണാതായതിന് പിന്നാലെ ഭാര്യയും വീട്ടുകാരും മകനെ കൊലപ്പെടുത്തിയതാണ് എന്ന് കാണിച്ച് ജിതേന്ദ്രയുടെ പിതാവ് നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു. വർഷങ്ങൾക്കുശേഷം, ഇൻസ്റ്റഗ്രാമിൽ റീൽ കാണുന്നതിനിടെയാണ് ഭർത്താവും മറ്റൊരു യുവതിയുമായുള്ള വിഡിയോ ഷീലു കാണുന്നത്. ഉടനെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.