22 January 2026, Thursday

ഇന്ത്യ വിഭജനമെന്ന ആശയം ആദ്യം അവതരിപ്പിച്ചത് സവര്‍ക്കര്‍: പ്രിയങ്ക് ഖാര്‍ഗെ

Janayugom Webdesk
മംഗളുരു
August 17, 2025 6:39 pm

ഇന്ത്യയെ വിഭജിച്ച് രണ്ട് രാജ്യങ്ങളാക്കാമെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് വിനായക് ദാമോദര്‍ സവര്‍ക്കറാണെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. എക്സ് പോസ്റ്റിലാണ് ഐടി, ബയോടെക്നോളജി മന്ത്രിയായ ഖാര്‍ഗെയുടെ പരാമര്‍ശം. ഇന്ത്യ വിഭജിക്കണമെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് സവര്‍ക്കറാണ്. അദ്ദേഹത്തിന്റെ ശിങ്കിടികള്‍ അത് അംഗീകരിക്കുകയും ചെയ്തു. ഹിന്ദുത്വമെന്നാല്‍ ഒരു മതമല്ല, അതൊരു ജന്മഭൂമിയാണ്. ഇന്ത്യ പിതൃഭൂമിയും പുണ്യഭൂമിയുമാണെന്ന് സവര്‍ക്കര്‍ 1922 ല്‍ എഴുതിയ ഇന്‍ എസെന്‍ഷ്യല്‍സ് ഓഫ് ഹിന്ദുത്വവില്‍ പറയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

1937ല്‍ അഹമ്മദാബാദില്‍ നടന്ന ഹിന്ദു മഹാസഭയുടെ 19ാമത് സെഷനിലും സവര്‍ക്കര്‍ സമാനമായ ആശയം മുന്നോട്ട് വച്ചതായി ഖാര്‍ഗെ പറയുന്നു. ഇന്ത്യയെ ഏകീകൃതമായി കാണാനാകില്ല. ഇന്ത്യയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന രണ്ട് രാജ്യങ്ങളുണ്ട്. ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ട് രാജ്യങ്ങളാണെന്ന് ചരിത്ര വസ്തുതകളുണ്ടെന്നും സര്‍വക്കര്‍ അന്ന് പറഞ്ഞു.

ദ്വിരാഷ്ട്ര സിദ്ധാന്തത്തില്‍ ജിന്നയോട് യാതൊരു എതിര്‍പ്പുമില്ലെന്നും 1943ല്‍ നാഗ്പൂരില്‍ വച്ച് സവര്‍ക്കര്‍ പറഞ്ഞതായി ഗാര്‍ഖെ രേഖപ്പെടുത്തുന്നു. നമ്മള്‍ ഹിന്ദുക്കള്‍ക്ക് ഒരു രാജ്യ, ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ട് രാജ്യങ്ങളാണെന്നത് ചരിത്ര വസ്തുതയാണെന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനാണ് പ്രിയങ്ക് ഖാര്‍ഗെ.

Eng­lish summary:The idea of par­ti­tion of India was first intro­duced by Savarkar: Priyank Kharge
you may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.