
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജഡ്ജി ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം കൊണ്ടുവരാൻ ഡിഎംകെ എംപിമാർ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. തിരുപ്പറംകുണ്ഡ്രം കുന്നുകളിലെ ഒരു ദർഗയ്ക്ക് സമീപമുള്ള ദീപതുൻ സ്തംഭത്തിന് മുകളിൽ കാർത്തിക ദീപം തെളിയിക്കണമെന്ന് ജഡ്ജി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി. ഇത് സമീപത്തുള്ള ദർഗയുടെയോ മുസ്ലീം സമൂഹത്തിന്റെയോ അവകാശങ്ങളെ ലംഘിക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. എന്നാൽ ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്‌നാട് സർക്കാർ ഉത്തരവ് നടപ്പാക്കാൻ വിസമ്മതിക്കുകയായിരുന്നു.
ക്ഷേത്ര അധികൃതരുടെയും ദർഗ മാനേജ്‌മെന്റിന്റെയും എതിർപ്പുകൾ തള്ളിക്കളഞ്ഞ കോടതി, പൂജയ്ക്കായി പത്ത് പേർ വരെയുള്ള ഭക്തരുടെ ഒരു ചെറിയ സംഘത്തെ സുരക്ഷാ അകമ്പടിയോടെ കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. ഉത്സവ രാത്രിയിൽ കുന്നിൻ മുകളിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. ഇത് ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായി. പിന്നാലെ സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.