
ആലപ്പുഴയില്‍ മകൻ മാതാപിതാക്കളെ വെട്ടിപരിക്കേല്‍പിച്ച സംഭവത്തില്‍ പിതാവിന് ദാരുണാന്ത്യം. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നടരാജ് (63) ആണ് കൊല്ലപ്പെട്ടത്. മാതാവ് സിന്ധു ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മകൻ നവജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 8.30ന് ആയിരുന്നു സംഭവം. മാതാപിതാക്കളുമായുണ്ടായ തർക്കത്തെത്തുടർന്ന് നവജിത്ത് ഇരുവരെയും വെട്ടുകത്തികൊണ്ടു വെട്ടുകയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് മാവേലിക്കര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നടരാജൻ മരിക്കുകയായിരുന്നു.
നവജിത്തിന്റെ ലഹരി ഉപയോഗം രക്ഷിതാക്കള്‍ ചോദ്യം ചെയ്തതില്‍ പ്രകോപിതനായിയാണ് ഈ ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമേ കൊലപാതകത്തിന്റെ കാരണം സ്ഥരീകരിക്കാൻ സാധിക്കുവെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.