23 December 2025, Tuesday

Related news

December 20, 2025
December 17, 2025
December 12, 2025
December 6, 2025
November 25, 2025
November 24, 2025
November 20, 2025
November 10, 2025
November 7, 2025
November 5, 2025

അക്രമത്തില്‍ പരിക്കേറ്റ് യുവാവ് മരണപ്പെട്ട സംഭവം: പ്രതിയായ സഹോദരന് കഠിനതടവും പിഴയും

Janayugom Webdesk
തലശേരി
October 17, 2024 10:28 am

മരവടികൊണ്ട് അടികിട്ടി പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരണപ്പെട്ട കേസില്‍ പ്രതിയായ സഹോദരന് കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു. 2021 ജൂലൈ 21നാണ് കേസിനാസ്പദമായ സംഭവം. പാലയോട് കോളനി ക്കടുത്തുള്ള കാവിലേക്ക് പോകുന്ന വഴിയിൽ മഹേഷിനെ (37) പണികൂലിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സഹോദരന്‍ സി ബിനു മരവടികൊണ്ട് മുഖത്തും തലക്കും അടിക്കുകയും നിലത്ത് തള്ളിയിട്ട് വയറിന് ചവിട്ടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് മഹേഷ് ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു.

സംഭവത്തെ കുറ്റകരമായ നരഹത്യയായി പരിഗണിച്ച് 10 വർഷം കഠിന തടവിനും 25000 രൂപ അടക്കാനും പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവിനും അപകടകരമായ ആയുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിന് ഏഴുവർഷം കഠിനടവിനും 10000 രൂപ പിഴ അടക്കാനും പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവിനും തലശ്ശേരി അഡീഷണൽ ജില്ലാ അഡീഷണൽ ജില്ല സെഷൻസ് ജഡ്ജ് (3) ടിറ്റി ജോർജ് ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പ്രതിയുടെ സഹോദരി വിലാസനിയാണ് പരാതിക്കാരി. ഇരിക്കൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ ഷിജു രജിസ്റ്റർ ചെയ്ത കേസ് എസ് ഐ സുധീർ ആണ് അന്വേഷണം നടത്തിയത്. പ്രൊസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്ക്യുട്ടർ ജയശ്രീ വിഎസ് ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.