8 December 2025, Monday

Related news

December 7, 2025
December 6, 2025
December 6, 2025
December 3, 2025
November 26, 2025
November 25, 2025
November 25, 2025
November 24, 2025
November 22, 2025
November 20, 2025

ബലാത്സംഗ ശ്രമത്തിനിടെ യുവതി കൊല്ലപ്പെട്ട കേസ്; പ്രതി ഉപയോഗിച്ച കത്തി കണ്ടെത്തി

Janayugom Webdesk
കൊല്ലം
January 8, 2023 8:52 am

കൊല്ലത്ത് ബലാത്സംഗ ശ്രമത്തിനിടെ യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതി നാസു ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി.
നാസു കത്തി സുഹൃത്തായ പുനലൂര്‍ സ്വദേശി വിഷ്ണുവിന് കൈമാറിയിരുന്നു. മൃതദേഹത്തില്‍ മുറിവുണ്ടാക്കിയ കത്തിയായിരുന്നു ഇത്. 

ഡിസംബര്‍ 29 മുതലാണ് കേരളാപുരം സ്വദേശിയായ യുവതിയെ കാണാതായത്. നാസുവിനെ ഡിസംബര്‍ 31 ന് രാത്രി പട്രോളിങ്ങിനിടെ കൊട്ടിയം പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ കയ്യില്‍ സംശയാസ്പദമായി ഫോണ്‍ കണ്ടതോടെയാണ് പൊലീസ് പിടികൂടിയത്. ഫോണ്‍ കളഞ്ഞു കിട്ടിയതാണെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഈ ഫോണില്‍ നിന്നു പൊലീസ് നമ്പറെടുത്ത് വിളിച്ചപ്പോള്‍ കാണാതായ യുവതിയുടെ വീട്ടിലേക്കാണ് കോള്‍ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരം ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഫോണ്‍ പിടിച്ചെടുത്ത പൊലീസ് ഇയാളെ വിട്ടയച്ചു. 

കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയുടെ നഗ്‌നമായ അഴുകിയ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് നാസുവിനെ കസ്റ്റഡിയിലെടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. യുവതിയുടെ കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കൊലപാതകമാണെന്ന് സമ്മതിച്ചത്.

Eng­lish Sum­ma­ry; the woman was killed dur­ing the rape attempt; The knife used by the accused was recovered
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.