21 January 2026, Wednesday

Related news

January 20, 2026
December 25, 2025
December 21, 2025
June 18, 2025
June 8, 2025
February 1, 2025
February 1, 2025
October 29, 2024
September 12, 2024
June 2, 2024

നായ്ക്കളെ വിഷം കൊടുത്ത് കൊന്ന സംഭവം; രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു

Janayugom Webdesk
അമ്പലപ്പുഴ
September 12, 2024 4:22 pm

ക്ഷേത്ര മൈതാനത്ത് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു.സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് പതിനൊന്നോളെ തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ കണ്ടത്.കഴിഞ്ഞ ദിവസം രാവിലെ മുതൽ മൈതാനത്തിന്റെ പല ഭാഗത്തും സ്റ്റേജിലുമായി നായ്ക്കൾ അവശനിലയിലായി ചത്തു വീഴുകയായിരുന്നു. 

വിഷം ഉള്ളിൽച്ചെന്ന നിലയിൽ വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചു മൂടി. വിഷം ഉള്ളിൽച്ചെന്ന മറ്റ് ചില നായ്ക്കൾ അവശ നിലയിലുമായിരുന്നു. നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവം ആരും തന്നെ പോലീസിലോ പഞ്ചായത്തിലോ മൃഗ സംരക്ഷണ വകുപ്പിലോ അറിയിച്ചില്ല. അതു കൊണ്ടു തന്നെ പോസ്റ്റു മോർട്ട നടപടികൾ ചെയ്യാത്തതിനാൽ ഇവയുടെ മരണ കാരണവും വ്യക്തമായിട്ടില്ല.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.