നഗരത്തിലെ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ പ്രഥമാധ്യാപിക വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ സംഭവത്തില്‍ ഇരയായവർ കൂടുതലും സ്കൂളിലെ അധ്യാപകർ. സംഭവം പുറത്ത് വന്നതോടെ ഇവർ രംഗത്ത് വന്നു. അനവധി പേരിൽ നിന്നും സ്വർണ്ണവും വാങ്ങിയതായി വെളിപ്പെടുത്തലുണ്ട്. സമീപപ്രദേശങ്ങളിലെ പൊതുമേഖലാ ധനകാര്യസ്ഥാപനമായ കെ എസ് എഫ്.ഇയിലെ വിവിധ ശാഖകളിലാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി കബിളിപ്പിച്ചു വായ്പയെടുത്തിരിക്കുന്നത്. ഒന്നര വർഷമായി സ്കൂളിൽ പ്രധമാധ്യാപികയായി വന്നിട്ട്. അന്നു മുതൽ എല്ലാവരിൽ നിന്നും ആധാർ കാർഡും ബാങ്ക് പാസ് ബുക്ക് കോപ്പിയുമൊക്കെ ഇവർ തന്ത്രപൂർവ്വം കൈക്കലാക്കും. പിന്നീട് ഇത് ബാങ്കുകളിൽ വച്ചാണ് പണം കൈപ്പറ്റുന്നത്.
പലരുടെയും ഒപ്പുംഇവർ തന്നെ ഇട്ടു കൊടുത്തതായി ബാങ്ക് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെഎസ്എഫ് ഇ വിജിലന്‍സ് വിഭാഗം വിഷയത്തില്‍ പരിശോധന തുടങ്ങി. ബന്ധപെട്ട എല്ലാ ശാഖകളിലെയും വായ്പാ വിവരങ്ങളും സര്‍ട്ടിഫിക്കറ്റുകളുമാണ് പരിശോധിക്കുന്നത്. സംഭവത്തില്‍ സ്‌കൂളിലെ നാല് അധ്യാപകര്‍ ചേര്‍ത്തല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി മധുവിനു പരാതി നല്‍കിയതിൽ അന്വേഷണം തുടങ്ങി. തങ്ങളുടെ ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി തയ്യാറാക്കി നല്‍കി വായ്പയെടുത്തു വഞ്ചിച്ചെന്നു കാട്ടിയാണ് പരാതി. 30 ലക്ഷത്തോളം ഇത്തരത്തില്‍ നഷ്ടമായിട്ടുണ്ട്. ഇതേ സ്‌കൂളിലെ രക്ഷിതാക്കളുടെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടുണ്ട്. സ്കൂൾ കുട്ടികളുടെ ബസ് യാത്രക്കായുള്ള പൈസയിലും തിരിമറി നടന്നിട്ടുണ്ടെന്ന് അധ്യാപകർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.