22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

സിന്ധുനദീജല കരാർ ഇന്ത്യ മരവിപ്പിച്ച സംഭവം; പാകിസ്ഥാനിൽ ജലക്ഷാമത്തെ തുടർന്ന് 80 ശതമാനം കൃഷി നശിച്ചു

Janayugom Webdesk
ഇസ്‌ലാമാബാദ്
November 2, 2025 9:02 am

ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ ജല പങ്കിടല്‍ കരാറുകളിലൊന്നായ സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതോടെ പാകിസ്ഥാനിൽ ജലക്ഷാമത്തെ തുടർന്ന് 80 ശതമാനം കൃഷി നശിച്ചതായി റിപ്പോർട്ടുകൾ. പാകിസ്ഥാന്റെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ കരാർ മരവിപ്പിച്ചത്.1960 സെപ്റ്റംബര്‍ 19നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഈ കരാര്‍ ഒപ്പുവെച്ചത്. 

ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് ഈ ഉടമ്പടി തയ്യാറാക്കിയത്. സിന്ധു നദി സംവിധാനത്തിലെ ആറ് നദികളിലെ വെള്ളം ഇന്ത്യക്കും പാകിസ്ഥാനും വിഭജിച്ച് നല്‍കുന്നതാണ് ഈ കരാര്‍. പാകിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലാണെന്ന് ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസി’ന്റെ 2025‑ലെ പരിസ്ഥിതി ആഘാത റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സിന്ധുനദിയിലെ പാകിസ്ഥാന്റെ അണക്കെട്ടുകൾക്ക് 30 ദിവസത്തെ ജലംമാത്രമേ സംഭരിക്കാൻ കഴിയൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.