16 February 2026, Monday

Related news

February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026

കുണ്ടറയിൽ റെയിൽ പാളത്തിൽ പോസ്റ്റ് വച്ച സംഭവം; പ്രതികൾ പിടിയിൽ

Janayugom Webdesk
കൊല്ലം
February 22, 2025 6:57 pm

കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ പോസ്റ്റ് വച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പൊലീസ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ്  പ്രതികളെ പിടികൂടാൻ സഹായകമായത്.

ഇന്ന് പുലർച്ചെയാണ് റെയിവേ പാളത്തിന് കുറുകെ പോസ്റ്റ്  കണ്ടെത്തിയത്. സംഭവം കണ്ട പ്രദേശവാസിയായ യുവാവ് എഴുകോൺ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്തു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം റയിൽവേ പൊലീസ് ഇതേ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ  പോസ്റ്റ് വീണ്ടും കണ്ടെത്തുകയായിരുന്നു. ട്രയിൻ എത്തും മുൻപ് പോസ്റ്റ് നീക്കാൻ കഴിഞ്ഞതിനാൽ വൻ അപകടമാണ് ഒഴിവായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.