
ഗോവ മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ ഓഫീസറെ പരസ്യമായി ശാസിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ മാപ്പുപറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് ക്ഷോഭിച്ചതെന്നും, ഡോക്ടർമാരുടെ സമൂഹത്തെ താൻ മാനിക്കുന്നുവെന്നും, ഡോക്ടർക്ക് വേദനയുണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഗോവ മെഡിക്കൽ കോളജിൽ ഇന്നലെയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഒരു രോഗിയുടെ പരാതിയെ തുടർന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തുകയായിരുന്നു. സന്ദർശനത്തിനിടെ ചീഫ് മെഡിക്കൽ ഓഫീസറെ മന്ത്രി പരസ്യമായി ശാസിക്കുകയും, ഉടൻതന്നെ സസ്പെൻഡ് ചെയ്യാൻ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെടുകയും ചെയ്തു. വിശദീകരണം നൽകിയാലും താൻ ആരോഗ്യമന്ത്രിയായിരിക്കുന്ന കാലത്തോളം ജോലിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, മന്ത്രിയുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് ഗോവ കോൺഗ്രസ് വിമർശിച്ചു. മന്ത്രിയുടെ മാനസികനില പരിശോധിക്കണമെന്നും, ഗോവയിലെ ആരോഗ്യപ്രവർത്തകർക്കൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്നും ഗോവ പിസിസി അധ്യക്ഷൻ അമിത് പാട്കർ നേരത്തെ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.