
വിദ്യാർഥികളെ കാൽ കഴുകിച്ച സംഭവം ആരെയും ഒന്നും അടിച്ചേൽപ്പിക്കേണ്ട കാര്യമില്ല എന്ന് മന്ത്രി ആർ ബിന്ദു. അധ്യാപകർ എങ്ങനെ നിലപാട് സ്വീകരിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും വിദ്യാർഥികൾക്ക് ബഹുമാനം തോന്നുകയെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്ക് അധ്യാപകരോട് ബഹുമാനം തോന്നുന്നത് അവർ ഉത്തരവാദിത്വപൂർണ്ണമായി അവരുടെ ചുമതല നിറവേറ്റുമ്പോഴാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. അത് പ്രകടനപരമാക്കേണ്ട സന്ദർഭമല്ല ഇത് എന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ചിലർ സംസ്കാരത്തിൻറെ കാര്യങ്ങൾ പറയുന്നു. സ്ത്രീകൾക്കും ശൂദ്രർക്കും പഠിക്കാൻ അവസരം നൽകിയാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്ന് പറഞ്ഞതും ഇന്ത്യൻ സംസ്കാരത്തിൻറെ ഭാഗമാണ്. സംസ്കാരത്തിന്റെ കാര്യങ്ങൾ പറയുമ്പോൾ ഇങ്ങനെ ചില അപകടങ്ങൾ കൂടിയുണ്ട്. ജനാധിപത്യ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകും എന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.