
വടക്കഞ്ചേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ ഭര്‍തൃമാതാവിനെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ അമ്മ തോണിപ്പാടം കല്ലിങ്ങല്‍ വീട് ഇന്ദിരയെയാണ്(52) കഴിഞ്ഞ ദിവസം രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. നേഘയുടെ ഭര്‍ത്താവ് പ്രദീപ് നേരത്തേ അറസ്റ്റിലായിരുന്നു. പ്രദീപ് ഇപ്പോള്‍ റിമാന്‍ഡിലാണ്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിക്ക് വീട്ടിലേക്ക് വിളിച്ച് സംസാരിച്ച നേഘ നാളെ വിളിക്കാം എന്ന് പറഞ്ഞാണ് ഫോണ്‍ വച്ചത്. അന്നേ ദിവസം രാത്രി നേഘ കുഴഞ്ഞു വീണെന്ന് ഭര്‍ത്താവ് പ്രദീപ് ഫോണിലൂടെ നേഘയുടെ കുടുംബത്തെ അറിയിക്കുകയായിരുന്നു. നേഘയെ ആശുപത്രിയില്‍ എത്തിച്ചതിനുപിന്നാലെ ഡോക്ടര്‍മാര്‍ക്ക് അസ്വാഭിവകത തോന്നുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം, സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രദീപിനും ഇന്ദിരയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നേഘയുടേത് തൂങ്ങിമരണം എന്നാണ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.