
എരഞ്ഞിപ്പാലത്ത് വിദ്യാർത്ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ജിം ട്രെയ്നറായ ബഷീറുദ്ദീനെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ (21) യെയാണ് ആണ്‍ സുഹൃത്ത് ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്നു ദിവസം മുൻപാണ് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
ഇയാൾ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തതായും മർദിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ആയിഷ കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ല. ആയിഷയെ ആശുപത്രിയില്‍ എത്തിച്ച ബഷീറുദ്ദീന്‍ ആദ്യം ഭാര്യയെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞതെന്നും പിന്നീട് സുഹൃത്തെന്ന് പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു. ആശുപത്രിയി അധികൃതർ നടക്കാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മോർഫ് ചെയ്ത ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ആയിഷയെ ഇയാള്‍ വാടക വീട്ടില്‍ എത്തിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപണം. എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളാണെന്ന് ആയിഷ ബഷീറുദ്ദീന് വാട്സാപ്പിൽ സന്ദേശമയച്ചിരുന്നു. ആയിഷയുടെ വാട്സാപ്പ് വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.