
രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഡി വൈ എസ് പി വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട സംഭവത്തിൽ വിശദീകരണം തേടി പാലക്കാട് എസ് പി. ആലത്തൂർ ഡി വൈ എസ് പി, ആർ മനോജ് കുമാറാണ് സ്റ്റാറ്റസ് ഇട്ടത് ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് വിശദീകരണം. എസ് പിക്ക് നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ ആചാരലംഘനമുണ്ടായി. എന്നിട്ടും കോണ്‍ഗ്രസും ബിജെപിയും നാമജപയാത്ര നടത്തിയില്ല. ഹൈക്കോടതി വിധികള്‍ കാറ്റില്‍പറത്തി.യൂണിഫോമിട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിനെട്ടാംപടി ചവിട്ടി എന്നിങ്ങനെയായിരുന്നു വിമര്‍ശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.