രാജ്യത്ത് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് അല്ലെങ്കിൽ എച്ച്ഐവി രോഗികളെ ചികിത്സിക്കുന്നതിനുള്ള ആന്റി റിട്രോവൈറൽ മരുന്നുകളുടെ ക്ഷാമമുണ്ടെന്ന ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തോട് പ്രതികരണം തേടി.
എച്ച്‌ഐവി രോഗികളെ ചികിത്സിക്കുന്നതിനുള്ള മരുന്നുകളും ഡയഗ്നോസ്റ്റിക് കിറ്റുകളും പരിശീലനവും നൽകുന്ന ഒരു കേന്ദ്ര സർക്കാർ ഏജൻസിയാണ് നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ .
മഹാരാഷ്ട്ര, മണിപ്പൂർ, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ബിഹാർ, ഡൽഹി എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ ആന്റി റിട്രോവൈറൽ സെന്ററുകളിൽ സ്റ്റോക്ക് ജനുവരിയില്‍ തന്നെ അവസാനിച്ചിരുന്നതായി ലൈവ് ലോ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
രണ്ടാഴ്‌ചയ്‌ക്കുള്ളിൽ മറുപടി നൽകാൻ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ദേശീയ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷനും ഉള്‍പ്പെടെയുള്ളവര്‍ക്ക് സെപ്റ്റംബർ 12 ന് നോട്ടീസ് അയച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം എച്ച്‌ഐവി/എയ്‌ഡ്‌സ് ബാധിതരായ ആളുകൾക്കായി സമർപ്പിച്ച ഹർജി, 2021 ഓഗസ്റ്റിൽ ലഭിക്കേണ്ട 2021-’22 ലെ ആന്റി റിട്രോവൈറൽ മരുന്നുകളുടെ സംഭരണം ഡിസംബറിൽ നൽകിയതായി ആരോപിക്കുന്നു. ഡിസംബറിൽ പോലും മരുന്നുകൾ വാങ്ങുന്നതിൽ കേന്ദ്രം പരാജയപ്പെട്ടതിനാൽ മരുന്നുകൾ വാങ്ങുന്നതിനുള്ള പുതിയ കരാര്‍ അധികൃതർ മാർച്ചിൽ നൽകേണ്ടിവന്നു.
ലേലം തിരഞ്ഞെടുക്കുന്നതിലും പർച്ചേസ് ഓർഡറുകൾ നൽകുന്നതിലും പരാജയപ്പെട്ടതിനെ തുടർന്ന് ഡിസംബറിൽ ദേശീയ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ എല്ലാ സംസ്ഥാനങ്ങളോടും മരുന്നുകൾ വാങ്ങാൻ ആവശ്യപ്പെട്ടിരുന്നു.
മരുന്നുകൾ യഥാസമയം വാങ്ങുന്നുവെന്ന് ഉറപ്പാക്കാൻ സെൻട്രൽ മെഡിക്കൽ സർവീസസ് സൊസൈറ്റിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
സെൻട്രൽ മെഡിക്കൽ സർവീസ് സൊസൈറ്റിയും നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷനും ആന്റി റിട്രോവൈറൽ മരുന്നുകളുടെ ലേലങ്ങൾ യഥാസമയം നടത്തി തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കണം.
ആന്റി റിട്രോവൈറൽ മരുന്നുകളുടെ ലഭ്യതക്കുറവ് എച്ച്ഐവി രോഗികളുടെ ചികിത്സ തടസ്സപ്പെടുത്തുകയും എയ്ഡ്‌സ് രോഗബാധിതരാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും അതുവഴി അവരുടെ മരണസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും ഹർജിയിൽ പറയുന്നു. ഇത് എയ്ഡ്‌സ് ബാധിതരുടെ ആരോഗ്യത്തിനും ജീവിതത്തിനുമുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു.
English Summary: The incident where father and daughter were beaten up; Transport Minister sought report
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.