1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025

ഇടുക്കിയിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവം; കുട്ടിയെ കൊന്ന് കുഴിച്ചിട്ടത് അമ്മ

Janayugom Webdesk
ഇടുക്കി
March 28, 2025 9:27 pm

ഇടുക്കി അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. പ്രസവിച്ചയുടൻ നവജാത ശിശുവിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ ജാർഖണ്ഡ് സ്വദേശിനി പൂനം സോറൻറെ (21) അറസ്റ്റ് രേഖപ്പെടുത്തി. രാജാക്കാട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റസമ്മതം നടത്തിയത്. 

കഴിഞ്ഞ ഡിസംബറിൽ പൂനം സോറൻറെ ഭർത്താവ് മരിച്ചിരുന്നു. തുടർന്ന് ഇവർ ജാർഖണ്ഡ് സ്വദേശിയായ മോത്തിലാൽ മുർമുവിനൊപ്പമായിരുന്നു താമസം. എന്നാൽ ഗർഭിണിയാണെന്ന വിവരം സോനം മോത്തിലാലിൽ നിന്നും മറച്ചു വയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സുഖമില്ലെന്ന് പറഞ്ഞ് ജോലിക്ക് പോകാതിരുന്ന ഇവർ ആരുമറിയാതെ പെൺകുഞ്ഞിന് ജന്മം നൽകുകയും കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മോത്തിലാലിന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലീസിൻറെ നിഗമനം. ഇയാൾ ഉപേക്ഷിച്ച് പോകുമെന്ന ഭയമാണ് ഇവരെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന് നൽകിയ മൊഴി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.