17 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 16, 2025
March 15, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 13, 2025
March 12, 2025
March 12, 2025
March 11, 2025

വിമാനത്തിന്റെ എഞ്ചിന്‍ ഭാഗം കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

Janayugom Webdesk
ന്യൂഡല്‍ഹി
September 5, 2024 12:42 pm

ഡല്‍ഹി വിമാനത്താവളത്തിന് പുറത്ത് വിമാനത്തിന്റെ എഞ്ചിന്‍ ഭാഗം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ശങ്കര്‍ വിഹാറില്‍ നിന്നാണ് എഞ്ചിന്റെ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.

ഒരു യുവതി തന്റെ വീടിന് മുകളിലേക്ക് വിമാനത്തില്‍ നിന്ന് ലോഹക്കഷണങ്ങള്‍ വീണതായി പൊലീസിനെ വിവരം അറിയിച്ചിരുന്നു. കറുത്ത നിറമുള്ള ലോഹ ഭാഗവും ഇവര്‍ ഹാജരാക്കി. ലോഹഭാഗങ്ങള്‍ വിമാനത്തിന്റേതാണോ എന്ന് സാങ്കേതിക സംഘം പരിശോധന നടത്തി സ്ഥിരീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം ലോഹഭാഗം കഴിഞ്ഞ ദിവസം അടിയന്തിര ലാന്‍ഡിംഗ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റേത് ആകാമെന്നും സൂചനയുണ്ട്. സെപ്റ്റംബര്‍ രണ്ടിന് ബഹ്‌റൈനിലേക്ക് പോകാന്‍ പറന്നുയര്‍ന്ന IX145 വിമാനത്തിന് എഞ്ചിന്‍ തകരാര്‍ സംഭവിച്ചിരുന്നു.

ഇതിനെത്തുടര്‍ന്നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയിരുന്നു. എന്നാല്‍ ലോഹഭാഗം എയര്‍ ഇന്ത്യ വിമാനത്തിന്റേത് ആണോ എന്ന കാര്യത്തില്‍ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.