
നാലാംക്ലാസുകാരിയെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ പിതാവിനെയും രണ്ടാനമ്മയേയും മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസർ (37), രണ്ടാം ഭാര്യ ഷെഫീന(24) എന്നിവരാണ് മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തത്. അൻസറിനെ പത്തനംതിട്ട കടമാൻകുളം ആതിര മലയിൽ നിന്നും ഷെഫീനയെ കൊല്ലം ചക്കുവള്ളിയിൽ ബന്ധു വീട്ടിൽ നിന്നും വെള്ളിയാഴ്ച വൈകുന്നേരമാണ് പിടികൂടിയത്. പ്രതികളെ പിടികൂടാൻ ആലപ്പുഴ ജില്ല പൊലീസ് മേധാവി എം. പി. മോഹനചന്ദ്രൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. ബുധനാഴ്ച രാവിലെസ്കൂളിലെത്തിയ കുട്ടിയുടെ മുഖത്തുൾപ്പെടെ മർദ്ദിച്ചതിന്റെ പാടുകൾ ശ്രദ്ധയിൽ പെട്ട അധ്യാപകർ വിവരം അന്വഷിച്ചപ്പോഴാണ് ക്രൂര മർദ്ദനത്തിന്റെ വിവരങ്ങൾ കുട്ടി വിവരിച്ചത്. മാത്രമല്ലകുട്ടി നേരിട്ട പ്രയാസങ്ങളും വിവരങ്ങളും മർദ്ദനവും എഴുതിയ മൂന്നുപേജുള്ള കത്തും ലഭിച്ചു. തുടർന്ന് അധ്യാപർ മാതാപിതാക്കളെ വിളിച്ചെങ്കിലും എത്തിയില്ല.പിന്നീട് കുട്ടിയുടെ മുത്തശ്ശനെയും മുത്തശിയെയുംസ്കൂളിലേക്ക് വരുത്തുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ്അധ്യാപകരുടെ മൊഴിയെടുത്ത് കേസെടുക്കുകയുംകുട്ടിക്ക് ചികിത്സ നൽകാൻ നിർദ്ദേശിക്കുകയുമായിരുന്നു.
പെൺകുട്ടിയെ പ്രസവിച്ച് ഏഴു ദിവസം കഴിഞ്ഞപ്പോൾ മാതാവ് മരണപ്പെട്ടിരുന്നു. തുടർന്നാണ് പിതാവ് രണ്ടാം വിവാഹംകഴിച്ചത്. ഒരു മാസം
മുമ്പും രണ്ടാനമ്മകുട്ടിയെ ക്രൂരമായി മർദ്ദിച്ചിരുന്നതായി കുട്ടി പറയുന്നു. കുട്ടിയെഴുതിയ കത്തിൽ ഇതെല്ലാം വിവരിക്കുന്നുണ്ട്. ഈ കത്തും പോലീസിന്
കൈമാറിയിരുന്നു. നോട്ട് ബുക്കിൽ എഴുതിയ അനുഭവ കുറിപ്പിൽ വേദന നിറഞ്ഞ കാര്യങ്ങളാണ് കുട്ടി എഴുതിയിരിക്കുന്നത്. രണ്ടാനമ്മ ചെറിയ കാര്യത്തിന് പോലും കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നാണ് പറയുന്നത്. അനിയനുമായി വഴക്കിട്ടപ്പോൾ അമ്മ വായയുടെ ഭാഗത്ത് അടിച്ചു, വാപ്പിയും ഉമ്മിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. വീട് വെച്ചിട്ട് രണ്ട് മാസം മാത്രമേ ആയുള്ളൂ. അപ്പോഴേക്കും എന്നെ പേടിപ്പിക്കുകയും വിരട്ടുകയുമാണ് എന്നെല്ലാമാണ് കുട്ടി എഴുതിയിരിക്കുന്നത്. അതിനിടെ, സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. ജില്ലാ ശിശുക്ഷേമ ഓഫിസറോടും നൂറനാട് എസ്എച്ച്. ഓയോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഏഴുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൽ നിർദേശിച്ചിരുന്നു. പെൺകുട്ടി കഴിയുന്നത് പിതാവിന്റെ ഉമ്മയുടെ സംരക്ഷണയിലാണ്. വെള്ളിയാഴ്ച രാവിലെ ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫിസിൽ എത്തിയ ഇവർക്ക് കുട്ടിയുടെ തൽക്കാലിക ചുമതല നൽകിയുള്ള ഉത്തരവ് കൈമാറി. കുഞ്ഞിന്റെ ആവശ്യപ്രകാരമാണ് തീരുമാനം. വ്യാഴാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.