4 March 2026, Wednesday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Janayugom Webdesk
ആലപ്പുഴ
September 22, 2024 9:12 pm

വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. ആലപ്പുഴ ആര്യാട് പഞ്ചായത്തിലെ തേവന്‍ കോട് വീട്ടില്‍ ശ്രീകണ്ഠന്‍ നായരാണ് വീടിന് തീയിട്ട ശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ ഓമന (74) ഗുരുതര പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്.

തലവടി പള്ളിമുക്ക് ജങ്ഷന് സമീപമുള്ള വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കാലില്‍ മുറിവേറ്റ് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഓമന മൂന്നു മാസമായി കിടപ്പിലായിരുന്നു. ഭാര്യയും മക്കളുമായി നിരന്തരമായി വഴക്കടിച്ചിരുന്ന ശ്രീകണ്ഠന്‍ നായര്‍ വ്യാഴാഴ്ചയും വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയതായി ബന്ധുക്കള്‍ പറഞ്ഞു.

ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറായ ഇളയ മകന്‍ ഉണ്ണി കിടന്ന മുറിയുടെ ജനാല തകര്‍ത്ത ശേഷം ശ്രീകണ്ഠന്‍ നായര്‍ പെട്രോള്‍ ഒഴിച്ച് തീ വെച്ചു. തുടര്‍ന്ന് ഭാര്യ കിടന്നിരുന്ന മുറിയിലും തീ വെച്ചു. ഉണ്ണി ശ്രീകണ്ഠന്‍ നായരെ മുറിയില്‍ പൂട്ടിയിട്ട് അമ്മയെ രക്ഷിക്കാന്‍ ശ്രമം നടത്തി. കിടപ്പിലായിരുന്ന ഓമനയുടെ ദേഹത്തേക്ക് വീടിന്റെ സീലിങ്ങിന് ഉപയോഗിച്ചിച്ചിരുന്ന പ്ലാസ്റ്റിക് ഉരുകി വീഴുകയായിരുന്നു. ഈ സമയത്താണ് ഫാനില്‍ ശ്രീകണ്ഠന്‍ നായര്‍ തൂങ്ങിമരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.