ട്രക്കിംഗിനിടെ വിദ്യാര്‍ഥികളും അധ്യാപകരും അച്ചന്‍കോവിലില്‍ കാട്ടില്‍ കുടുങ്ങിയ സംഭവത്തില്‍ ടീം ലീഡര്‍ രാജേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. പ്രകൃതി പഠന ക്യാമ്പിന് നല്‍കിയ അനുമതിയുടെ മറവില്‍ രാജേഷ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘവുമായി ഉള്‍ക്കാട്ടിലേക്ക് ട്രക്കിംഗ് നടത്തിയത്.
സ്‌കൂള്‍ അധികൃതരെയും അധ്യാപകരെയും ഇക്കോ ടൂറിസം ഗൈഡുകളെയും തെറ്റിദ്ധരിപ്പിച്ചാണ് 27 കുട്ടികള്‍ അടങ്ങുന്ന സംഘവുമായി ഉള്‍ക്കാട്ടിലേക്ക് ട്രക്കിംഗ് നടത്തുകയായിരുന്നു എന്ന് വനം വകുപ്പ് പറയുന്നു. കുംഭാവുരുട്ടി മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനിലാണ് രാജേഷിനെതിരെ കേസെടുത്തത്. ഞായറാഴ്ച ക്ലാപ്പന ഷണ്‍മുഖ വിലാസം സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികളാണ് ഉള്‍ക്കാട്ടില്‍ അകപ്പെട്ടത്.
English Summary:The incident where the students got stuck in the bay; Case against team leader
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.