ഭർത്താവിന്റെ മർദ്ദനത്തെ തുടർന്നു ഭാര്യമരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സോണിയെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സോണിയെ ചേർത്തല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രറ്റ് കോടതി ഒന്ന് ജഡ്ജ് ഷെറിൻ കെ. ജോർജ്ജ് മുമ്പാകെ ഹാജരാക്കിയത്. പ്രതിയെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകി. ചേർത്തല നഗരസഭ 29ാം വാർഡ് പണ്ടകശാലാപറമ്പിൽ സജി(46)യുടെ മരണത്തിലാണ് ഭർത്താവ് സോണി അറസ്റ്റിലായത്.
അമ്മയുടെ മരണം പിതാവിന്റെ ആക്രത്തെ തുടർന്നാണെന്ന മകൾ മീഷ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നുപൊലീസ് സോണിക്കെതിരെ കേസെടുത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും മകളുടെ മൊഴിശരിവെക്കുന്നതായിരുന്നു. തലയിലേറ്റ പരിക്കിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. പ്രാഥമിക ചോദ്യം ചെയ്യലിൽ സോണി, മകൾ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ പൊലീസിനുമുന്നിൽ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിത 105-ാം വകുപ്പു പ്രകാരം നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. മകൻ ബെന്നോബ് സോണിയെ അറസ്റ്റിന് ശേഷം പൊലീസ് സ്റ്റേഷനിൽ സന്ദർശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.