
ആയുഷ് ഡോക്ടർമാർക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന സർക്കാർ പരിപാടിയിൽ പങ്കെടുത്ത യുവതിയുടെ ഹിജാബ് പിടിച്ചുതാഴ്ത്തി മുഖ്യമന്ത്രി നിതീഷ് കുമാർ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറൽ ആയതോടെ പ്രതിക്ഷേധമുയര്‍ന്നിരിക്കുകയാണ്.
നിയമന ഉത്തരവ് ഏറ്റ് വാങ്ങുന്നതിന് ഹിജാബ് ധരിച്ച യുവതി എത്തിയപ്പോഴാണ് നിതീഷ് കുമാർ ഹിജാബ് വലിച്ച് താഴ്ത്തിയത്. വേദിയിൽ വന്ന യുവതിയോട് ആദ്യം ഹിജ്ബ് എടുത്ത് മാറ്റാൻ നിതീഷ് ആഗ്യം കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ തൊട്ടടുത്ത നിമിഷം യുവതിയ്ക്ക് പ്രതികരിക്കാൻ കഴിയുന്നതിന് മുൻപ് നിതീഷ് കുമാർ ഹിജാബ് ബലമായി പിടിച്ചു താഴ്ത്തുകയായിരുന്നു.
പശ്ചാത്തലത്തിൽ ചിലർ ചിരിക്കുന്നുണ്ടെങ്കിലും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി കുമാരിനെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാന്‍ സാധിക്കും. ദൃശ്യങ്ങൾ പ്രചരിച്ചതോടെ നിതിഷ് കുമാറിനെതിരെ വിമർശനവുമായി പ്രതിപക്ഷപാർട്ടികള്‍ ഉള്‍പ്പെടെ രംഗത്തെത്തി. ബീഹാറിലെ സ്ത്രീകൾ സുരക്ഷിതരാണോ എന്ന ചോദ്യമാണ് ഉയരുന്നത്. നിതീഷിന്റെ മാനസികാവസ്ഥ പൂർണ്ണമായും ദയനീയമാണ്. സ്ത്രീയുടെ മുഖത്തു നിന്നും ഹിജാബ് നീക്കം ചെയ്തതിൽ നിന്നും മുസ്ലീം സമൂഹത്തോടുള്ള എൻഡിഎയുടെ മനോഭാവം വ്യക്തമാണെന്നും പ്രതിപക്ഷം പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.